ഞാന്‍ നിലാവ് ... ഇരുളില്‍ പ്രകാശിക്കുന്നവന്‍.. ഇത് നിലാവിന്റെ ബൂലോഗം.. ഇവിടെ ഞാന്‍ കാണുന്നത് പറയും.. ഇഷ്ടപെട്ടാലും ഇല്ലെങ്കിലും....

Thursday, 15 December 2011

മുട്ടിപ്പായി പ്രാര്‍ഥിച്ചോ.. ദൈവം കാത്താ കാത്തു..

                                                    

                                             അല്ല ഗഡിയെ, എന്തായീ മുല്ലപ്പെരിയാര്‍...? ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്നും പറഞ്ഞു നടന്നിട്ട് ഇപ്പൊ പൊട്ടീല്ലല്ലോ..? ഇങ്ങനെ പറ്റിക്കുന്നോര്‍ക്ക് നല്ല പൊട്ടീര് കൊടുക്കണ്ടേ..? നിലാവ് ഡാം  പൊട്ടുന്നത് കാണാന്‍ രണ്ടു ദിവസം ലീവ് എടുക്കാം എന്ന് വിചാരിച്ചതാ.. ഭാഗ്യം.. ലീവ് എടുത്തിരുന്നേല്‍ വെറുതെ സൂര്യണ്ണന്റെ തെറി കേക്കണ്ട വന്നേനെ..
                                                  നമ്മടെ ഒരു ചുള്ളന്‍ മന്ത്രി ഇപ്പൊ ഡാം ഉണ്ടാക്കും എന്ന് പറഞ്ഞു ഡല്‍ഹീ പോയി ഉണ്ണാവൃതം നടത്തീട്ട് എന്തായി..? അമ്മാവുക്ക് മനം മാറ്റം ഉണ്ടായോ? പുരട്ചി തലൈവി മുഖമടച്ചല്ലെ ആട്ടിയെ..? ചര്‍ച്ചേം വേണ്ട, ചോര്ച്ചേം പ്രശ്നമല്ല എന്നും പറഞ്ഞു നമ്മടെ മുഖ്യനും കൂട്ടരും കൂടെ വാലും മടക്കി പോക്കറ്റിലിട്ടു ടെല്‍ഹീന്നു പോന്നു... അല്ല, ഇതൊക്കെ കേട്ടു ഞാന്‍ തമിള്‍ നാടിന്റെ ആളാന്ന് കരുതണ്ട.. ഞാന്‍ നല്ല ഒന്നാന്തരം മലയാളി.. നമ്മടെ അമ്പിളി മാമന്‍.. ഇനി ആ വിളി കേക്കുവോ ആവോ..? പിള്ളേര്‍ക്കെല്ലാം ഇപ്പൊ ´എട്യുകെഷന്‍´ആയി പോയില്ലേ.. ഇപ്പൊ നമ്മള് വെറും ´മൂ....ണ്‍´..
                                                           നമ്മള് പറഞ്ഞത് ഇതല്ലല്ലോ... അതെന്റെ സങ്കടമല്ലേ... പിള്ളേര് എന്തേലും വിളിക്കട്ടെ.. തള്ളക്കും തന്തക്കും വിളിക്കാതിരുന്നാല്‍ ഭാഗ്യം... നമ്മടെ മന്ത്രിമാരുടേം നേതാക്കന്മാരുടെം  പത്ര സമ്മേളനം കേട്ടല്ലേ വളരുന്നെ..? ´കാമഭ്രാന്തന്‍´ , ´കൊഞ്ഞാണന്‍ ´ , ´പൊട്ടന്‍ ´, ´നികൃഷ്ട ജീവി ´ , ´ശുംഭന്‍´.. എനിക്ക് വയ്യേ... ദേവലോകത്ത്‌ പോലും ഇമ്മാതിരി തെറിവിളി ഇല്ല... അവിടെ ഞങ്ങള് മുപ്പത്തിമുക്കോടി ആള്‍ക്കാരും കൂടിയാല്‍ പോലും...
                                                        നമ്മള് മലയാളികള്‍ക് ഒരു  ശീലമുണ്ട്.. നമ്മളാണ് ബെസ്റ്റ് എന്നൊരു വിചാരം.. നമ്മടെ പറമ്പില്‍ പണിയെടുത്താല്‍ അതൊരു കുറച്ചിലാ.. വള ഊരിപ്പോകും..!! അതിനു നമ്മള് തമിഴന്മാരെ കൊണ്ടുവന്നു.. എന്നിട്ട് നമ്മള് ഗള്‍ഫില്‍ പോയി അറബിക് കൂലിപ്പണി എടുത്തു.. മുല്ലപെരിയാര്‍ നമ്മുടെ ആണെന്ന് പറയാന്‍ നമ്മള് മടിച്ചു.. ആ സമയം കൊണ്ട് തമിഴന്മാര്‍ കേറി മേഞ്ഞു.. ഇപ്പൊ ഡാം ആണ്‍ പിള്ളേര് കൊണ്ടുപോയി.. ഇപ്പൊ നമ്മള് ശശി.. (ശശി എന്റെ ഒരു പര്യായമാണ്.., എന്നെ വെറും ഊ.. ആക്കി... പോട്ടെ..)
                                          ഒള്ള സര്‍വമാന നേതാക്കന്മാരും കൂടി ടെല്‍ഹീലാ വാസം.. പക്ഷെ എന്തോ കാര്യം..? പുതിയ ഡാം പണിയാന്‍ ഇമ്മിണി പുളിക്കും.. അമ്മ സമ്മതിക്കില്ലാ.. അമ്മ പിണങ്ങിയാല്‍ സര്‍ദാര്‍ജി വിരളും.. പന പോലെ പത്തിരുപത് എണ്ണത്തിനെ ലോക സഭയിലേക്ക് വിട്ടിട്ടു എന്തായി.. എല്ലാരും ഓരോ ദിവസം ഉണ്ണാവൃതം എടുത്തു.. ചെലരിപ്പോ ഡല്‍ഹീ കൂടി എന്നാ കേള്‍പ്.. ഡാം പൊട്ടിയാല്‍ രക്ഷപെടാന്‍.. അല്ലാതെ ജനത്തിനെ രക്ഷിക്കാന്‍ ഇവന്മാര്‍ക്ക് എന്ത് താല്പര്യം..? തമില്നാടിനു വെള്ളം കൊടുത്തില്ലേല്‍ കമ്പത്തും തേനിയിലും ഉള്ള ഇവന്മാരുടെ  നൂറു കണക്കിന് ഏക്കര്‍ കൃഷി എവിടുന്നു നനയ്ക്കും..? 35  ലക്ഷം പോയാല്‍ പോട്ടെ.. അവിടുത്തെ 35 കോടീടെ ഭൂമി പോകാതിരുന്നാല്‍ മതി...
                                                        നമ്മടെ സഖാവ് അവിടെ ഒറ്റയ്ക്ക് ഡാം കെട്ടൂന്നു പറഞ്ഞാരുന്നല്ലോ.. മറന്നോ..? എല്ലാര്ക്കും മറവി ഉള്ളത് നന്നായി.. മറവിയും ആത്മസംയമനം പാലിക്കാനുള്ള കഴിവും ജനത്തിന് ഇല്ലാരുന്നേല്‍ എല്ലാ കള്ള നേതാക്കന്മാരേം കൂടെ വാരിയെടുത്ത് തീയിലിട്ടു ചുട്ടേനെ ജനം.. ജീവന്റെ കാര്യത്തിലും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന വൃത്തികെട്ട പിമ്പുകള്‍..
                                                         ഇനി മുട്ടിപ്പായി പ്രാര്‍ഥിച്ചോ.. ദൈവം കാത്താ കാത്തു.. അല്ലാതെ ഒരു നേതാവും ഒരു ചുക്കും ചെയ്യില്ല...
(നിലാവ് പറയാനുള്ളത് മുകത് നോക്കി പറയും.. അതേതു നേതാവായാലും...)
 

2 comments:

  1. ‎" നമ്മള് മലയാളികള്‍ക് ഒരു ശീലമുണ്ട്.. നമ്മളാണ് ബെസ്റ്റ് എന്നൊരു വിചാരം.. നമ്മടെ പറമ്പില്‍ പണിയെടുത്താല്‍ അതൊരു കുറച്ചിലാ.. വള ഊരിപ്പോകും..!! അതിനു നമ്മള് തമിഴന്മാരെ കൊണ്ടുവന്നു.. എന്നിട്ട് നമ്മള് ഗള്‍ഫില്‍ പോയി അറബിക് കൂലിപ്പണി എടുത്തു.. മുല്ലപെരിയാര്‍ നമ്മുടെ ആണെന്ന് പറയാന്‍ നമ്മള് മടിച്ചു.. ആ സമയം കൊണ്ട് തമിഴന്മാര്‍ കേറി മേഞ്ഞു.. ഇപ്പൊ ഡാം ആണ്‍ പിള്ളേര് കൊണ്ടുപോയി.. ഇപ്പൊ നമ്മള് ശശി."........നേതാക്കാന്‍ ആയാല്‍ പോര നട്ടെല്ലും കൂടി വേണം നമ്മുടെ നേതാക്കന്‍മാര്‍ക്ക് അത് കുറവാണ് (എന്തിനാ നേതാക്കന്മാരെ പറയുന്നതു നമ്മക്ക് തന്നെ അത് കുറവാണ് )

    ReplyDelete
  2. ശരിയാണ് മാഷേ.. ഇവര് തമ്മി തല്ലി സമയം കളയും.. നമ്മളെ വെള്ളം കൊണ്ടോവും...

    ReplyDelete